Wednesday 26 March 2014

ജനങ്ങളില്‍ നിന്ന് അഭിപ്രായം ശേഖരിച്ച് കാണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറങ്ങി

നിങ്ങളുടെ ശബ്ദം, ഞങ്ങളുടെ പ്രതിജ്ഞ  എന്ന  മുദ്രാവാക്യം കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറങ്ങി.  പത്രികയില്‍ പെന്‍ഷന്‍ പദ്ധതികള്‍, അഴിമതിരഹിത ഇന്ത്യ, ആരോഗ്യം, വനിതാ സംവരണം എന്നിവയ്ക്ക് പ്രധാന്യം നല്‍കുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ത ജനവിഭാഗങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിച്ച ശേഷമാണു കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്കു രൂപം നല്‍കിയത്.
പത്തു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ആദിവാസികളുടെ ഉന്നമനത്തിന് പുതിയ പദ്ധതികള്‍, കള്ളപ്പണം കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനം, അഴിമതി വിരുദ്ധ ബില്ലുകള്‍ നടപ്പാക്കുമെന്നും പ്രകടപത്രികയില്‍ കോണ്‍ഗ്രസ്. ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ സ്ത്രീകള്‍ക്ക് വേഗം ലഭ്യമാക്കും. എല്ലാ പഞ്ചായത്തുകളിലും 18 മാസം കൊണ്ട് ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ ലഭ്യമാക്കും. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഫിഷറീസിനു സ്വതന്ത്രവകുപ്പ് രൂപീകരിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ട്. സംവരണത്തിലൂടെ വനിത സുരക്ഷ ഉറപ്പുവരുത്തും, ആരോഗ്യം അവകാശമാക്കും, സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്തും

No comments:

Post a Comment