Monday 31 March 2014

അച്യുതാനന്ദനെ ഫയാസ് വിലക്കെടുത്തു : സി.പി.ജോണ്‍

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കള്ളക്കടതുകാരന്‍ ഫയാസ് വിലകെടുത്തു.ആര്‍.എം.പി.നേതാവ് ടി .പി.ചന്ദ്രശേഖരനെ വധിച്ചതില്‍ ഫയാസിനുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ് മുഖ്യമന്ത്രിക്കു കത്തെഴുതിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ഫയാസിനെതിരെ ഒരക്ഷരം പറയാന്‍ വി.എസ്. തയ്യാറാകുന്നില്ല. ഫയാസിന്‍റെ അടുപ്പക്കാര്‍ വി എസിനെയോ മകനെയോ കണ്ടിട്ടുണ്ടോ എന്നത് അന്വേഷിക്കണം.പത്തു വര്‍ഷം ഏകാങ്ക പോരാട്ടത്തിലൂടെ സി.പി.എമ്മിനെ കടന്നാക്രമിക്കുകയും എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്ത് വി.എസിന്‍റെ വെറും നാട്യവും കപട നടകവുമായിരുന്നുവെന്ന്‍ വ്യക്തമായി.തൃശൂരില്‍ അരവിന്ദാക്ഷന്‍ വിഭാഗത്തിന്‍റെ യോഗത്തില്‍ പങ്കെടുക്കുന്ന പിണറായി വിജയന്‍ കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനുത്തരവാദി എം.വി.ആറും സി.എം.പിയുമല്ലെന്നും അതിനു പിന്നില്‍ തങ്ങളാണെന്നും തുറന്നു പറയണം .

No comments:

Post a Comment