Monday 24 March 2014

യു.ഡി.എഫ്. സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാണെന്ന് കെ.എം.മാണി

കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി കെ.എം.മാണി. പ്രതിപക്ഷമാവട്ടെ നിര്‍വീര്യമായ അവസ്ഥയിലും. കേന്ദ്രത്തില്‍ യു.പി.എ ക്കു ബദലില്ല. ബി.ജെ.പി.യില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രധാനമന്ത്രിയെ ചൊല്ലി തര്‍ക്കമാണ്. മൂന്നാം മുന്നണിയാകട്ടെ ബദല്‍ശക്തിയായി ജനങ്ങള്‍ അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ഉള്ള യു.പി.എ. അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ഇടതുമുന്നണിക്കു മുങ്ങുന്ന കപ്പലിന്‍റെ അവസ്ഥയില്‍ ആണ്.പാര്‍ട്ടികളും ആളുകളും ഓടി രക്ഷപെടുകയാണ്. ഇടതുമുന്നണിയില്‍ നിന്ന് ഘടകകക്ഷികള്‍ പോയപ്പോള്‍ യു.ഡി.എഫില്‍ നിന്ന് വ്യക്തികള്‍ മാത്രമാണ് പോയത്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍റെ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും വ്യക്തതയില്ല. ടി.പി.കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട വി.എസ്. ഇപ്പോള്‍ പാര്‍ട്ടി അന്വേഷണം തൃപ്തികരമാണ് എന്നാണു പറയുന്നത്. സ്വന്തമായി സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കഴിയാത്തത് സി.പി.എമ്മിന്‍റെ തകര്‍ച്ചയുടെ ലക്ഷണമാണ് കാണിക്കുന്നത്. പണ്ടൊന്നും ഉണ്ടാകാത്ത കാര്യങ്ങളാണ് ഇടതുമുന്നണിയില്‍ ഇപ്പോള്‍ സംഭവിക്കുന്നത്‌.

No comments:

Post a Comment