Wednesday 19 March 2014

താത്കാലിക വിജയത്തിനായി വ്യക്തിഹത്യ നടത്തരുത്:വി.എം.സുധീരന്‍

തെരഞ്ഞെടുപ്പിലെ താത്കാലിക വിജയത്തിനായി വ്യക്തികളെ ആക്രമിക്കുന്ന രീതി ശരിയല്ല. എതിര്‍സ്ഥാനാര്‍ഥികളെ സ്വഭാവഹത്യ നടത്തുന്ന തരത്തില്‍ ഉള്ള പ്രചരണങ്ങള്‍ പാടില്ലെന്ന് യു.ഡി.എഫ്. പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഒരു പാര്‍ട്ടിയും പ്രചരിപ്പിക്കാന്‍ പാടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടങ്ങളും ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിഗതികളും അടിസ്ഥാനപ്പെടുത്തിയുള്ള പ്രചരണമാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്.
ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ ഒരുമിച്ചു ഒരേ മനസ്സോടെ ഒറ്റപാര്‍ട്ടിയായി മുന്നോട്ടു പോവുന്ന കാഴ്ചയാണ് എല്ലായിടത്തും കാണാന്‍ സാധിക്കുനത്. ഐക്യജനാധിപത്യ മുന്നണി റെക്കോര്‍ഡ്‌ വിജയം നേടിയാല്‍ ആരും അദ്ഭുതപ്പെടേണ്ട കാര്യമില്ല.

No comments:

Post a Comment