Tuesday 25 March 2014

23 ലക്ഷം വോട്ടര്‍മാര്‍ ഈ വര്‍ഷം കന്നി വോട്ടിന് പോളിംഗ് ബൂത്തിലേക്ക് എത്തും. പിണറായിയുടെ വി.എസ്. വിരോധം മാറിയിട്ടില്ല: രമേശ്‌ ചെന്നിത്തല

സി.പി.എം. നേതൃത്വത്തോടുള്ള നിലപാടില്‍ വി.എസ്. മാറ്റം വരുത്തിയിട്ടും വി.എസ്. അച്യുതാനന്ദനോടുള്ള ശത്രുതാ മനോഭാവത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാറ്റം വരുത്തിയിട്ടില്ല. വി.എസ്സിനെ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്തു നിന്നും നീക്കണമെന്ന് പോളിറ്റ് ബ്യൂറോയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട അതേ പിണറായി വിജയനെ അച്യുതാനന്ദന്‍ ഇപ്പോള്‍ ന്യായീകരിക്കുകയാണ്. വി.എസ്സിനെ പി.ബി.യിലേക്ക് എടുക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യത്തിന് ” അത് ഒരു ദിവസം കൊണ്ട് തീരുമാനിക്കാവുന്ന കാര്യമല്ലല്ലോ” എന്ന മറുപടിയാണ് പിണറായി നല്‍കിയത്. തെരഞ്ഞെടുപ്പ് കാലമായതു കൊണ്ടാണ് ടി.പി.കേസില്‍ നിലപാട് മാറ്റി പറയുന്നത് എന്ന് വി.എസ്. രമയെ അറിയിച്ചെന്നാണ് വാര്‍ത്തകളില്‍ ഉള്ളത്. അങ്ങനെയെങ്കില്‍ താന്‍ ഇപ്പോള്‍ പറയുന്നതൊന്നും വിശ്വസിക്കരുത് എന്നാണ് വി.എസ്. അര്‍ത്ഥമാക്കുന്നത്. ടി.പി.കേസിലെയും ലാവ്‌ലിന്‍ കേസിലെയും വി.എസ്സിന്‍റെ നിലപാട്മാറ്റം കേരള ജനതയ്ക്ക് ദഹിക്കാത്തതാണ്.
ഇതുവരെ ബി.ജെ.പി.യെ പിറകില്‍ നിന്നും നയിച്ചിരുന്ന ആര്‍.എസ്.എസ്. ഇത്തവണ മുന്‍ സീറ്റ്‌ ഡ്രൈവുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ആര്‍.എസ്.എസ്സിന്‍റെ പിന്തുണയോടെ സര്‍വാധിപത്യത്തിനു മോഡി ശ്രമിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനെ അതിന്‍റെ ഗൗരവത്തില്‍ സംസ്ഥാനം ഉള്‍ക്കൊണ്ടിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. ഹിറ്റ്‌ലറിന്‍റെയും സ്റ്റാലിന്‍റെയും സ്വഭാവം ഒരുമിച്ചു ചേരുന്ന നരേന്ദ്രമോഡിയെയാണ് ആര്‍.എസ്.എസ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. സ്വന്തം പാര്‍ട്ടിയിലെ അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഇല്ലാതാക്കി ഏകാധിപതിയെ പോലെ വാഴാനാണ് മോഡി ശ്രമിക്കുന്നത്. വര്‍ഗീയതയെയും എകാധിപത്യത്തെയും ചെറുക്കാന്‍ ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‌ മാത്രമേ സാധിക്കുകയുള്ളൂ. സി.പി.എം. വിചാരിച്ചാല്‍ മോഡിയെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കില്ല. മൂന്നാം മുന്നണി തുടക്കത്തിലേ തന്നെ പാളംതെറ്റിയതാണ്. എന്‍.ഡി.എ. അധികാരത്തില്‍ വന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടല്ല, മറിച്ച് ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അതേപടി തന്നെ നടപ്പാക്കും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ട്രഷറി അടച്ചു പൂട്ടേണ്ടി വരുമെന്നുമുള്ള പിണറായി വിജയന്‍റെ വാദം അടിസ്ഥാന രഹിതമാണ്. അത്തരമൊരു സാഹചര്യം കേരളത്തില്‍ ഇല്ല.
സംസ്ഥാനത്ത് ഇപ്പോള്‍ ഭരണ വിരുദ്ധ വികാരമല്ല മറിച്ച് സി.പി.എം. വിരുദ്ധ വികാരമാണ്. കഴിഞ്ഞ തവണത്തേക്കാള്‍കൂടുതല്‍ സീറ്റുകള്‍ ഇത്തവണ യു.ഡി.എഫിനു ലഭിക്കും

No comments:

Post a Comment