Tuesday 25 March 2014

സിപിഎമ്മിന് ഇത്രയേറെ സ്ഥാനാര്‍ത്ഥി ദാരിദ്ര്യമോ?: കെ.ബാബു

വൈപ്പിന്‍ : കൊച്ചിയിലോ, കുറഞ്ഞപക്ഷം കേരളത്തില്‍ എവിടെയെങ്കിലും ഒരു റേഷന്‍കാര്‍ഡുള്ളയാളെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിാക്കുവാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കഴിയുമായിരുന്നില്ലേയെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു ചോദിച്ചു. ഇത്രയേറെ നേതൃക്ഷാമം ആ പാര്‍ട്ടിക്കുണ്ടോയെന്നും ആദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ.കെവി തോമസിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചാനലുകളായ ചാനലുകള്‍ തോറും കയറിയിറങ്ങി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി വാദിക്കുന്ന ഡോ.സെബാസ്റ്റിയന്‍ പോളിനെ എന്തുകൊണ്ടാണ് അവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു.
നിയമസഭാ സാമാജികനായും പാര്‍ലമെന്റ് അംഗവുമായിരുന്ന സെബാസ്റ്റ്യന്‍ പോളിന് ഇപേപോള്‍ എന്തു കൊണ്ടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അയോഗ്യത കല്പിച്ചതെന്ന് ജനങ്ങളോട് വ്യക്തമാക്കണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പെയ്ഡ് സീറ്റിലേയ്ക്ക് പോയെന്ന പ്രചരണം നിലനില്‍ക്കുമ്പോഴാണ് എറണാകുളത്ത് പുതിയ സ്ഥാനാര്‍ത്ഥി മുകളില്‍ നിന്ന് കെട്ടി ഇറങ്ങിയത്. ഇത് പാര്‍ട്ടി അണികളിലും ചര്‍ച്ചയായിരിക്കുകയാണ്.

No comments:

Post a Comment