Friday 21 March 2014

വി എസ്സിന്‍റെ ആദര്‍ശ മുഖംമൂടി അഴിഞ്ഞുവീണു: എം.എം. ഹസന്‍

ടി.പി വധം,ലാവ്‌ലിന്‍ അഴിമതി എന്നിവയുമായി ബന്ധപ്പെട്ട മുന്‍നിലപാടുകളില്‍ നിന്ന്‍ മലക്കം മറിഞ്ഞ വി.എസ് അച്ചുതാനന്ദന്‍ അവസരവായാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ നേതാവായി തുടരാനും പോളിറ്റ്ബ്യുറോയിലേക്ക് പുനപ്രവേശനം നേടുന്നതിനും വേണ്ടിയാണ് അവസരവാദനിലപാട് വി.എസ്. സ്വീകരിച്ചത്. ആദര്‍ശധീരന്‍റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്.നിലപാടുകളില്‍ മാറ്റമുണ്ടാകിനിടയായ സാഹചര്യം അച്യുതാനന്ദന്‍ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തണം. പലതും മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണ് ടി.പി.വധം സംബന്ധിച്ച പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിടാത്തത്‌,റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്താനാവിലെന്ന പിണറായി വിജയന്‍റെ നിലപാട് ശരിയല്ല .ഇത് യഥാര്‍ത്ഥ വസ്തുകള്‍ ജനങ്ങളെ അറിയിക്കാതിരിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.നേരത്തെ പാര്‍ട്ടി സമ്മേളനവാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിച്ച പി.കരുണാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.പാര്‍ട്ടി തീരുമാനങ്ങളും പ്രമേയങ്ങളും പ്രസിദ്ധപ്പെടുത്തുന്ന സി.പി.എം ടി.പി ചന്ദ്രശേഖരന്‍റെ ക്രൂരമായ വധത്തിന് പിന്നിലെ വിവരങ്ങള്‍ പുറത്തു വിടാത്തത്തിന്‍റെ യുക്തി മനസ്സിലാകുന്നില്ല.ഒന്നുകില്‍ പാര്‍ട്ടി അന്വേഷണം സത്യസന്ധമല്ല.അല്ലെങ്കില്‍ അന്വേഷണം എന്ന പേരില്‍ പ്രഹസനമാണ് നടത്തിയത്. ചന്ദ്രശേഖരനേറ്റ 52-മത്തെ വെട്ട് വി.എസിന്‍റെ താണ്.കെ കെ രമയുടെ പരാമര്‍ശത്തിന് തൃപ്തികരമായ മറുപടി പറയാന്‍ വി.എസിന് കയിഞ്ഞിട്ടില്ല.ലാവ്‌ലിന്‍ കേസ്‌ പിണറായി വിജയന്‍ സംശയത്തിന്‍റെ നിഴലിലാണെന്നാണ് നേരത്തെ വി.എസ് പറഞ്ഞത്.അന്തിമ വിധി വരാതെ പിണറായി കുറ്റക്കാരന്‍ അല്ലെന്നു വി.എസ്സിന് എങ്ങനെ പറയാന്‍ സാധിക്കും?

No comments:

Post a Comment