Monday 24 March 2014

സി പി എമ്മിന്റെ മുമ്പില്‍ വേനലും വറുതിയും മാത്രം

പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ചരിത്രത്തിലൊരിക്കലുമില്ലാത്ത തരത്തില്‍ ഇടത് പാര്‍ട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്ന് തീര്‍ച്ച. കഴിഞ്ഞ ദിവസം സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ അഭിമുഖത്തില്‍ സി പി എമ്മിനും ഇടത് മുന്നണിക്കും ഉണ്ടാകുന്ന തിരിച്ചടിയെ സംബന്ധിച്ച് മുന്‍കൂര്‍ ജാമ്യം എടുത്തുകഴിഞ്ഞു. 2004ലെ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളോടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലം കരസ്ഥമാക്കിയ അവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ 16 സീറ്റുകളോടെ ചെങ്കൊടി താഴ്ത്തി കെട്ടേണ്ടിവന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ മാത്രമല്ല; കേരളവും വലിയ പ്രത്യാശ നല്‍കുന്നില്ലെന്നാണ് കാരാട്ടിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ ബദലിനെക്കുറിച്ചും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും ഇപ്പോള്‍ പറയാനാകാത്തവിധം പ്രത്യാശരഹിതനാണ് കാരാട്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ബി ജെ പി ഇതര കക്ഷികളുടെ രണ്ടു കണ്‍വന്‍ഷനുകളില്‍ മതേതര ബദലിന് ആഹ്വാനം ചെയ്ത കക്ഷികള്‍ സീറ്റ് പ്രഖ്യാപനം നടത്തിയപ്പോള്‍ ആലുവാ മണല്‍പ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മൂന്ന് സീറ്റ് വീതം മോഹിച്ച തമിഴ്‌നാട്ടില്‍ ഓരോ സീറ്റുകള്‍ വാഗ്ദാനം ചെയ്തു ജയലളിത സഖ്യം മുടക്കി. ബീഹാറിലെ നിതീഷ് കുമാറും ഒഡീഷയിലെ നവീന്‍ പട്‌നായിക്കും യു പിയിലെ മുലായംസിംഗ് യാദവും കര്‍ണാടകയിലെ ദേവഗൗഡയും ഒരു സീറ്റുപോലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നല്‍കിയില്ല. കേരളത്തില്‍ സി പി എം ആര്‍ എസ് പിയോടും പി സി തോമസിനോടും ഫോര്‍വേഡ് ബ്ലോക്കിനോടും കടന്നപ്പള്ളിയോടും പ്രകടിപ്പിച്ച അതേ അവജ്ഞയായിരുന്നു ദേശീയ തലത്തില്‍ പ്രാദേശിക  കക്ഷികളില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായത്. മതേതര ബദലിന് ഡല്‍ഹിയില്‍ പൊതുവേദിയൊരുക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് നല്‍കാനുള്ള മര്യാദപോലും ഈ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു കൂട്ടായ്മക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ വിളിച്ചതെന്നുള്ള കാരാട്ടിന്റെ വിശദീകരണം വൈക്ലബ്യം മറച്ചുവെയ്ക്കാനുള്ള വൃഥാ ശ്രമമായിരുന്നു. ഡല്‍ഹി കണ്‍വന്‍ഷന്‍ ഇടത് പാര്‍ട്ടികളുടെ അതിജീവന തന്ത്രമാണെന്ന് മനസ്സിലാക്കിയാണ് തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയപ്പോള്‍ സഖ്യമോ ധാരണയോ വേണ്ടെന്ന് ഈ കക്ഷികള്‍ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഓരോ സീറ്റും പരമപ്രധാനമാണെന്നുള്ള തിരിച്ചറിവാണ് സൗഹാര്‍ദ്ദമാകാം സീറ്റ് വിട്ടുതരില്ലെന്ന പിടിവാശിയിലേക്ക് ഇത്തരം കക്ഷികളെ എത്തിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രവചിക്കുന്ന കാരാട്ടിന് ആ തകര്‍ച്ച നേട്ടമാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയുടെ ശ്രമത്തിലും ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ സി പി എമ്മിന്റെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും വൈരുദ്ധ്യം നിറഞ്ഞ നിലപാടുകളിലാണ്. കേരളത്തില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകാന്‍ ആഗ്രഹിക്കുന്ന പിണറായി വിജയനും കൂട്ടര്‍ക്കും കോണ്‍ഗ്രസ് തോറ്റാല്‍ മതി. കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ ഫാസിസം അധികാരമേല്‍ക്കുന്നതില്‍ ഒട്ടും ആശങ്കയില്ല. ബി ജെ പി ഇതര സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് തന്നെയായിരിക്കും നേതൃപരമായ പങ്കെന്ന് പകല്‍പോലെ വ്യക്തമായിട്ടും അത് സമ്മതിക്കാന്‍ കാരാട്ടിന് അല്‍പം മടിയുണ്ട്.
കഴിഞ്ഞ 15 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കാണാത്ത ലക്ഷ്യരാഹിത്യവും നിരാശയുമാണ് ഇടത് പാര്‍ട്ടികളെ പിടികൂടിയിരിക്കുന്നത്. ഒരു കാക്കകാലിന്റെ തണല്‍ പോലും ഇല്ലാത്ത കൊടുംവെയിലില്‍ അവര്‍ പൊരിയുകയാണ്. ആശ്വാസത്തിനായി ഒരു മരീചികയോ മരുപ്പച്ചയോ അവരുടെ മുമ്പിലില്ല. ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി പി എം രൂപീകൃതമായിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. 50 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറം മറ്റൊരിടത്തേക്കും തങ്ങളുടെ സ്വാധീന മേഖല വ്യാപിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല അധീശത്വം പുലര്‍ത്തിയ ഇടങ്ങളില്‍ പോലും സി പി എം പിന്‍നടത്തത്തിന്റെ പാതയിലാണ്. സംഘടനാപരമായ ചിട്ടയും പാര്‍ട്ടി അച്ചടക്കവും കൃത്യമായ സംഘടനാ പരിപാടികളും നടപ്പാക്കിപ്പോന്ന സി പി എം എന്തുകൊണ്ട് തകര്‍ച്ചയെ നേരിടുന്നു എന്നത് പരിശോധിക്കേണ്ട വിഷയമാണ്. ഭരണഘടനയോടും രാജ്യത്തിന്റെ പ്രഖ്യാപിത മൂല്യങ്ങളോടും കൂറില്ലാത്തതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധോഗമനത്തിന് കാരണം. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിലവിലുള്ള ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്താല്‍ മാത്രം പോര. അങ്ങിനെ തന്നെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ബൂര്‍ഷ്വാ ഭരണഘടനയോട് തങ്ങള്‍ക്ക് കൂറ് പുലര്‍ത്തേണ്ടതില്ലെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന സി പി എം പലപ്പോഴും ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ വികസന സംബന്ധിയായ കാര്യങ്ങളില്‍ രാജ്യദ്രോഹപരമായ നിലപാടുകളാണ് സ്വീകരിച്ചു വന്നത്. ലോകവാണിജ്യ കരാറിന്റെ വേളയിലും ആസിയാന്‍ കരാറിന്റെ വേളയിലും ആഗോള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുള്ള നിഷേധാത്മകമായ നിലപാടുകളായിരുന്നത്. 1942ലെ ക്വിറ്റ് ഇന്ത്യാ സമരക്കാലത്തും 1962ലെ ചൈനാ യുദ്ധക്കാലത്തും സ്വീകരിച്ച നിലപാടുകളുടെ ആവര്‍ത്തനം തന്നെയായിരുന്നത്.
2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാര്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പുരോഗമനാത്മകമായ മാനുഷിക നയപരിപാടികള്‍ നടപ്പാക്കിയ സര്‍ക്കാരാണ്. ആണവക്കരാറിന്റെ പേരില്‍ പിണങ്ങിപ്പോയിരുന്നില്ലെങ്കില്‍ ഈ നേട്ടങ്ങള്‍ അവര്‍ക്ക് കൂടി പങ്കുവെക്കാമായിരുന്നു. ആണവക്കരാറിന്റെ പേരില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതും വിശ്വാസപ്രമേയത്തെ തോല്‍പ്പിക്കാന്‍ ബി ജെ പിയുമായി കൈകോര്‍ത്തതും ഈ ദശകത്തിലെ അവരുടെ ചരിത്രപരമായ വിഡ്ഡിത്തമായിരുന്നു. ഈ അബദ്ധത്തില്‍ ചാടാതിരിക്കാന്‍ ജ്യോതിബസുവും സോമനാഥ് ചാറ്റര്‍ജിയും പരമാവധി ശ്രമിച്ചിട്ടും കാരാട്ടിന്റെ പിടിവാശിക്കു മുമ്പില്‍ അവര്‍ തോറ്റു. സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ രാജി ആവശ്യപ്പെട്ടതും അത് നിരസിച്ചപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും ഇന്ത്യന്‍ ഭരണഘടനയോടും ജനാധിപത്യത്തോടും കാണിച്ച അവഹേളനം കൂടിയായിരുന്നു. രാജ്യം 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും പാര്‍ട്ടി അമ്പതാം വയസ്സിലേക്കു കാലൂന്നുകയും ചെയ്യുമ്പോള്‍ ആശങ്കയുടെ ഇരുള്‍ മാത്രമാണ് സി പി എമ്മിന് മുമ്പിലുള്ളത.് ഭാവിയെ സംബന്ധിച്ച വിചാരങ്ങള്‍ ഊഷരത മാത്രം നിറഞ്ഞതാണ്. വേനലും വറുതിയും നിറഞ്ഞ നാളുകളിലൂടെ ഇനിയൊരു തിരഞ്ഞെടുപ്പ് ദൂരം താണ്ടാനുള്ള ത്രാണി സി പി എമ്മിന് ഇല്ല എന്നുള്ളത് തീര്‍ച്ച.

കടപ്പാട്: വീക്ഷണം

No comments:

Post a Comment