Tuesday 18 March 2014

ഒന്നാംഘട്ടത്തില്‍ തന്നെ ഇടതുമുന്നണി പരാജയം സമ്മതിച്ചു.


യു.ഡി.എഫ്. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെ ഇടതുമുന്നണി തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടത്തില്‍ തന്നേ പരാജയപ്പെട്ടു.എല്‍.ഡി.എഫില്‍ ജനസമ്മതിയുള്ള സ്ഥാനാര്‍ഥി ഇല്ലെന്നു സമ്മതിക്കുന്നത് അവര്‍ തന്നെയാണ്.
സി.പി.എം. തുടര്‍ച്ചയായി സ്വീകരിച്ചു വരുന്ന നയങ്ങള്‍ ഗുണകരമാവില്ല. ടി.പി. ചന്ദ്രശേഖരന്‍ വധം തന്നെ ഇതിനു ഉദാഹരണമാണ്. ടി.പി.കേസില്‍ ഒരാളുടെ പേരില്‍ മാത്രം നടപടിയെടുത്ത് സി.പി.എം. തടി തപ്പാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാവിന് പോലും ഈ നിലപാട് സീകാര്യമല്ലാത്ത സ്ഥിതിയില്‍ കേരള ജനതയെ ഇത് ബോധ്യപ്പെടുത്താന്‍ കഴിയുമോ?
ടി.പി.വധത്തിനു ശേഷം സി.പി.എമ്മിന് മനംമാറ്റം വരുമെന്ന് കരുതിയെങ്കില്‍ തെറ്റുപറ്റി. തൃശൂര്‍ പെരിഞ്ഞനത്ത് യുവാവിനെ ആളുമാറി ഗുണ്ടാസംഘത്തെ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തിയത് തന്നെ ഇതിനു തെളിവാണ്. ഇത്തരത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തിന്‌ ആവശ്യമുണ്ടോ? കൊലപാതക രാഷ്ട്രീയത്തിനെതിരെ ഈ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതും. ജനാധിപത്യ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് കാലഘട്ടത്തിന്‍റെ ആവശ്യം. കൊലപാതക രാഷ്ട്രീയം കേരളത്തിന്‌ ശാപമാണ്.

No comments:

Post a Comment