Thursday, 20 March 2014

മതേതര ഇന്ത്യക്കായി യു.പി.എ വീണ്ടും അധികരത്തിലെത്തണം: മന്ത്രി മുനീര്‍

സി.പി.എം ഉയര്‍ത്തിക്കാട്ടുന്ന പ്രാദേശിക പ്രശ്നങ്ങളല്ല ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം,വര്‍ഗ്ഗീയ കക്ഷികള്‍ക്ക് രാജ്യഭരണം കൈമാറണമോയെന്നതാണ് പ്രധാനം.
അഖണ്ഡ-മതേതര ഭാരതം നിലനിര്‍ത്തണമെങ്കില്‍ യു.പി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തണം. ദീര്‍ഘവീക്ഷണവും. ഇച്ഛാശക്തിയുമുള്ള കേന്ദ്രസര്‍ക്കാരാണ് നിലവിലുള്ളത്.അതിനാലാണ് ഈ മുന്നണി നിലനില്‍ക്കണമെന്ന് മുസ്ലിം ലീഗ് ആഗ്രഹികുന്നത്.
പ്രാദേശിക പ്രശ്നങ്ങള്‍ ഇളക്കിവിട്ട് ഇന്ത്യയിലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ നേരിടുന്ന സി.പി.എം ആരെ പ്രധാനമന്ത്രിയാക്കാനാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നതെന്ന്‍ വ്യക്തമാക്കണം. ബി.ജെ.പിക്ക്  ഇന്ത്യ ഭരിക്കാന്‍ അവസരമുണ്ടാക്കി കൊടുത്ത ചരിത്രമുള്ളവരാണ് സി.പി.എമ്മുകാര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചാല്‍ മാത്രമേ ഇന്ത്യയുടെ മതേതരത്വ സ്വഭാവം നിലനിര്‍ത്തുവാന്‍ കഴിയൂ.

No comments:

Post a Comment