Thursday, 20 March 2014

കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗം: വി എം സുധീരന്‍

കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ തരംഗമാണുള്ളതെന്നും 1977ലെ വിജയം യു.ഡി.എഫ് ആവര്‍ത്തിക്കും.  യു.ഡി.എഫ്.പ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ ഒരു ആവേശവും  ചൈതന്യവും കേരളത്തിലെങ്ങും ദൃശ്യമാണ്.അതിന്‍റെ വെളിച്ചത്തിലാണ്,ഈ തെരഞ്ഞെടുപ്പില്‍ പ്രതൃയശാസ്ത്രമോ നയങ്ങളോ എടുത്തുകാട്ടാനില്ലാതെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വലയുകയാണ്.അങ്ങനെ ആശയാടിത്തറ തകര്‍ന്ന മാര്‍കിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ അപവാദപ്രചാരണത്തെ കൂട്ടുപിടിക്കാനും സ്വാഭാവഹത്യ നടത്താനും ശ്രമിക്കുന്നു.അത് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന്‍ കൂടുതല്‍ ഒറ്റപ്പെടുത്തുകയേ ഉള്ളൂ.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ പാര്‍ട്ടി പശ്ചാത്തലമോ പ്രവര്‍ത്തന പാരമ്പര്യമോ ഉള്ളവരെ കിട്ടുന്നില്ല.അതിനാലാണ് സ്വതന്ത്രന്മാരെ തേടുന്നത്. 57ല്‍ വി.ആര്‍. കൃഷ്ണയ്യരേയും, ഡോ എ.ആര്‍.മേനോനെയും, പ്രൊഫ ജോസഫ്‌ മുണ്ടശ്ശേരിയെയും  സ്വതന്ത്രരായി നിര്‍ത്തിയതുപോലെയാണിതും എന്ന അവരുടെ വാദം ആ മൂന്ന് ഉന്നത വ്യക്തിത്വങ്ങളെയും അനാദരിക്കലാണ്    

No comments:

Post a Comment