Monday, 17 March 2014

വിമര്‍ശനങ്ങളെ സഹിഷ്ണതയോടെ നേരിടുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്: ഉമ്മന്‍ചാണ്ടി

തൃശൂര്‍: വിമര്‍ശനങ്ങളെ സഹിഷ്ണതയോടെ നേരിടുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി സഹിഷ്ണുതയാണെന്നും യു.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. എതിര്‍പ്പുള്ളവരെ എന്തും ചെയ്യുമെന്ന സി.പി.മ്മിന്റെ അഹന്തകാരണമാണ് ജനങ്ങള്‍ അവരില്‍ നിന്നും അകന്നതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ഇഷ്മുള്ളത് മാത്രം രാഷ്ട്രീയത്തില്‍ സംഭവിക്കണമെന്ന് ആര്‍ക്കും ആഗ്രഹിക്കാനാവില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ തയ്യാറാവണം. നികൃഷ്ട ജീവി പോലുള്ള പദപ്രയോഗങ്ങള്‍ കോണ്‍ഗ്രസിന്റെ പദാവലിയില്‍ ഉണ്ടാകാന്‍ പാടില്ല. വിമര്‍ശനത്തില്‍ ശരിയുണ്ടെങ്കില്‍ അവ കേള്‍ക്കുകയും തെറ്റുണ്ടെങ്കില്‍ അത് പറഞ്ഞ് ബോധ്യപ്പെടുത്തുകയുമാണ് വേണ്ടതെന്നും അതാണ് കോണ്‍ഗ്രസിന്റെ സമീപനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

No comments:

Post a Comment