യു ഡി എഫിലെ ഘടകകക്ഷികളെല്ലാം തന്നെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ യുവജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പിന്തുണ കാണാം. പല കാരങ്ങളാലും രാഷ്ട്രീയം നിര്‍ത്തിപ്പോയവരെല്ലാം തന്നെ തിരികെയെത്തുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. യു പി എ നിര്‍ണായകവിജയം നേടണമെന്ന രീതിയിലാണ് എല്ലാ വിഭാഗം ആളുകളും പ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്. കേരളത്തില്‍ യു ഡി എഫ് സുനിശ്ചിതമായ വിജയം ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വസ്തുതകള്‍ മറച്ചുവെച്ച് സി പി എം ആശങ്കപരത്തുകയാണ്. കര്‍ഷകര്‍ തിങ്ങിനിറഞ്ഞ മലയോര മേഖല എന്നും യു ഡി എഫിനൊപ്പമാണ്. അത് കൊണ്ട് തന്നെ അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് യു ഡി എഫ് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഹരിത ട്രൈബ്യൂണല്‍ കേരളത്തിനെതിരെ യാതൊരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സമരം നടത്തിയവരെല്ലാം തന്നെ പിന്മാറി കഴിഞ്ഞു. എന്നാല്‍ സി പി എം ഇന്ന് സ്വീകരിക്കുന്ന നിലപാട് കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതിയിലാണ്. ഈ രാഷ്ട്രീപാപ്പരത്തം ജനങ്ങള്‍ തിരിച്ചറിയും. പരിസ്ഥിതി ലോലമേഖലയില്‍ നിന്നും ഒഴിവാക്കിയ മേഖലകളെ യാതൊരുവിധത്തില്‍ ബാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:
Post a Comment